നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി അണക്കെട്ടിലെ ഷട്ടര്‍ അടച്ചു

Update: 2021-11-16 18:02 GMT
നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി അണക്കെട്ടിലെ ഷട്ടര്‍ അടച്ചു

ഇടുക്കി: നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍നിന്ന് വെള്ളം ഒഴുക്കിവിടുന്നതിനായി തുറന്ന ഷട്ടര്‍ അടച്ചു. ജലനിരപ്പ് ക്രമീകരിക്കാനായി തുറന്ന ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടറാണ് അടച്ചത്.

നിലവില്‍ 2399.10 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. മഴ കനത്തതിനെത്തുടര്‍ന്ന് നവംബര്‍ 14നാണ് അണക്കെട്ട് തുറന്നത്. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് പുറത്തേയ്‌ക്കൊഴുക്കിയത്.

Tags:    

Similar News