കൂത്തുപറമ്പില്‍ സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Update: 2023-11-29 05:30 GMT
കണ്ണൂര്‍: കൂത്തുപറമ്പില്‍ സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കതിരൂര്‍ വേറ്റുമ്മല്‍ കോരത്താന്‍ കണ്ടി മുഹമ്മദ് സിനാന്‍ (19), പാനൂര്‍ കൊളവല്ലൂര്‍ ആലക്കാന്റവിട താഹ കുഞ്ഞഹമ്മദ് (23) എന്നിവരാണ് മരിച്ചത്. ഇരിട്ടി റോഡില്‍ മെരുവമ്പായില്‍ ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഇരുവരും മരിച്ചത്.




Similar News