തലശ്ശേരിയില്‍ മദ്്‌റസയില്‍ സാമൂഹിക വിരുദ്ധരുടെ അതിക്രമം
പാറാല്‍ ജുമുഅത്ത് പള്ളിക്കടുത്ത ഖുവ്വത്തുല്‍ ഇസ്്‌ലാം മദ്‌റസയില്‍ ഇന്നലെ രാത്രിയാണ് സംഭവം
തലശ്ശേരി: ഹര്‍ത്താല്‍ അക്രമങ്ങള്‍ തുടരുന്ന തലശ്ശേരിയില്‍ മദ്‌റസയില്‍ അതിക്രമം. പാറാല്‍ ജുമുഅത്ത് പള്ളിക്കടുത്ത ഖുവ്വത്തുല്‍ ഇസ്്‌ലാം മദ്‌റസയില്‍ ഇന്നലെ രാത്രിയാണ് സംഭവം.ഒരുകൂട്ടം സാമൂഹികവിരുദ്ധര്‍ കസേരകള്‍, ആംപ്ലിഫയര്‍, ഇന്‍വെര്‍ട്ടര്‍, ബാറ്ററി തുടങ്ങിയവ നശിപ്പിച്ചു. ജനലിന് മുറിച്ചുവച്ച ചുമരിന്റെ ഒഴിവില്‍ കൂടിയാണ് അക്രമികള്‍ അകത്തു കടന്നതെന്നു സംശയിക്കുന്നു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് കലാപം ഉണ്ടാക്കാന്‍ ചില സാമൂഹികവിരുദ്ധരാണ് അതിക്രമം നടത്തിയതെന്നാണു സംശയം. പരാതി നല്‍കിയതിനെ തുടര്‍ന്ന് ന്യൂ മാഹി എസ്‌ഐ സുമേഷിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എ എന്‍ ശംസീര്‍ എംഎല്‍എ, കോണ്‍ഗ്രസ് നേതാക്കളായ സത്യന്‍ കേളോത്ത്, ബഷീര്‍ ഹാജി, ഉത്തമന്‍ തിട്ടയില്‍, എസ്ഡിപിഐ നേതാക്കളായ സി കെ ഉമര്‍ മാസ്റ്റര്‍, അഫ്‌സല്‍ പാറാല്‍, ലീഗ് നേതാക്കളായ എം പി അഹമദ് ബഷീര്‍, ഇബ്രാഹീം കൂട്ടി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.