വിനോദയാത്രയ്ക്കു പോയി തിരിച്ചെത്തിയ വിദ്യാര്‍ഥിനി പനിബാധിച്ച് മരിച്ചു

എസ്എന്‍ കോളജില്‍ നിന്നു വിനോദയാത്രയ്ക്കു പോയ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആര്യശ്രീ(20)യാണ് മരിച്ചത്

Update: 2019-11-21 12:45 GMT

കണ്ണൂര്‍: വിനോദയാത്രയ്ക്കു പോയ സംഘത്തില്‍പെട്ട വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു. എസ്എന്‍ കോളജില്‍ നിന്നു വിനോദയാത്രയ്ക്കു പോയ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആര്യശ്രീ(20)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം ചിക്മംഗളൂരില്‍ വിനോദ യാത്രയ്ക്കു ശേഷം തിരിച്ചെത്തിയപ്പോഴാണ് പനി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് വിനോദയാത്രക്കു പോയ 38 വിദ്യാര്‍ഥികള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. എന്നാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.




Tags:    

Similar News