കൊറോണ: കണ്ണൂരില്‍ നിരീക്ഷണത്തിലുള്ളത് 1773 പേര്‍

Update: 2020-05-12 09:17 GMT

കണ്ണൂര്‍: കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 1773 പേര്‍. ഇവരില്‍ 39 പേര്‍ ആശുപത്രിയിലും 1734 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 28 പേരും കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നാലുപേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രണ്ടുപേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ അഞ്ച് പേരുമാണ് ചികില്‍സയിലുള്ളത്.

    ഇതുവരെ 4465 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4451 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 4209 എണ്ണം നെഗറ്റീവാണ്. 14 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസറ്റീവ് ആയത് 135 എണ്ണം.




Tags:    

Similar News