കൊവിഡ് വ്യാപനം: കണ്ണൂര്‍ ജില്ലയില്‍ ആര്‍ടിഒ സേവനങ്ങള്‍ നിര്‍ത്തിവച്ചു

Update: 2021-04-21 16:15 GMT

കണ്ണൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ ആര്‍ടി ഓഫിസ്, സബ് ആര്‍ടി ഓഫിസുകളിലെയും എല്ലാവിധ ഡ്രൈവിങ് ടെസ്റ്റുകളും, ഫിറ്റ്‌നസ്, രജിസ്‌ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയ വാഹന പരിശോധനകളും നിര്‍ത്തിവച്ചതായി കണ്ണൂര്‍ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. ഏപ്രില്‍ 22 മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സര്‍ക്കാര്‍ തലത്തിലള്ള ടെസ്റ്റുകള്‍ക്ക് രണ്ടാഴ്ചത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനാലാണ് നടപടി. ഇക്കാലയളവില്‍ മുന്‍കൂട്ടി സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് അവസരം നല്‍കും. ഇക്കാലയളവില്‍ ഫോണ്‍ മുഖാന്തിരമുള്ള അന്വേഷണങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ആര്‍ടി ഓഫിസില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാവിധ കൂടിക്കാഴ്ചകളും നേരിട്ടുള്ള കൗണ്ടര്‍ സേവനങ്ങളും അന്വേഷണങ്ങളും നിര്‍ത്തിവച്ചതായും അറിയിച്ചു.

covid expansion: RTO services suspended in Kannur district


Tags:    

Similar News