'അമ്മയും കുഞ്ഞും' ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയ എട്ട് ഗര്‍ഭിണികള്‍ക്ക് കൊവിഡ്
കണ്ണൂര്‍: മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവംബര്‍ 10ന് ചികില്‍സയ്‌ക്കെത്തിയ എട്ട് ഗര്‍ഭിണികള്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഈ ദിവസങ്ങളില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ചികില്‍സയ്‌ക്കെത്തിയ മുഴുവന്‍ രോഗികളും കൂട്ടിരിപ്പുകാരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ പോവണമെന്ന് നോഡല്‍ ഓഫിസര്‍ അറിയിച്ചു. എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുകയാണെങ്കില്‍ സമീപത്തെ ആരോഗ്യ പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെടേണ്ടതാണ്.