കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 10 തടവുകാര്‍ക്ക് കൊവിഡ്

Update: 2022-01-22 18:18 GMT
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 10 തടവുകാര്‍ക്ക് കൊവിഡ്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 10 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. ജയിലിലെ മുഴുവന്‍ തടവുകാരെയും പരിശോധിച്ചുവരികയാണെന്ന് ജയില്‍ സുപ്രണ്ട് പറഞ്ഞു.

സംസ്ഥാനത്തെ ജയിലുകളില്‍ കൊവിഡ് പടരുന്നതായാണ് റിപോര്‍ട്ടുകള്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 262 തടവുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൃശൂര്‍ വിയ്യൂര്‍ ജില്ലാ ജയിലിലെ ഒരു തടവുകാരന്‍ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തിരുന്നു.

Tags: