കിഴുന്നപ്പാറയിലെ ഡിസ്‌പെന്‍സറി യാഥാര്‍ഥ്യമാക്കണം; എസ് ഡിപിഐ കെ സുധാകരന്‍ എംപിക്ക് നിവേദനം നല്‍കി
തോട്ടട: കണ്ണൂര്‍ കോര്‍പറേഷനില്‍ എടക്കാട് സോണലിലെ കിഴുന്ന പാറപ്രദേശത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാതിവഴിയില്‍ ഉപേക്ഷിച്ച ഡിസ്‌പെന്‍സറി എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് എസ് ഡിപിഐ നടത്തുന്ന സമരത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി തോട്ടട ബ്രാഞ്ച് കമ്മിറ്റി കെ സുധാകരന്‍ എംപിക്ക് നിവേദനം നല്‍കി. കിഴുന്നപ്പാറയില്‍ ഡിസ്‌പെന്‍സറി യാഥാര്‍ഥ്യമായാല്‍ തോട്ടട, ഏഴര, മുനമ്പ്, തെരുവ്, നാറാണത്ത്, ആലിങ്കല്‍, കിഴുന്ന എന്നീ വിശാലമായ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് രോഗികള്‍ക്കു വളരെ ഉപകാരപ്പെടുമെന്ന് എസ് ഡിപിഐ തോട്ടട ബ്രാഞ്ച് കമ്മിറ്റി അഭിപ്രായപ്പെട്ടു.
വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് എസ് ഡിപിഐ ആവശ്യപ്പെടുകയും വിഷയത്തില്‍ അനുഭാവപൂര്‍വ്വമായ നടപടികള്‍ കൈക്കൊള്ളാന്‍ ശ്രമിക്കുമെന്ന് കെ സുധാകരന്‍ എംപി നേതാക്കളെ അറിയിക്കുകയും ചെയ്തു. എസ് ഡിപിഐ നേതാക്കളായ മഹ്ഷൂക് കിഴുന്നപ്പാറ, എം കെ റൗഫ്, അജ്മല്‍ കിഴുന്നപ്പാറ തുടങ്ങിയവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.