കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; പയ്യോളി സ്വദേശിനി പിടിയില്‍
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 46 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി കോഴിക്കോട് പയ്യോളി സ്വദേശിനിയെ പിടികൂടി. ഷാര്‍ജയില്‍ നിന്ന് ഇന്ന് രാവിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ യുവതിയെ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ് ചെയ്തത്. പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന്‍, ജ്യോതിലക്ഷ്മി, ഇന്‍സ്പെക്ടര്‍മാരായ എന്‍ അശോക് കുമാര്‍, യദുകൃഷ്ണ, കെ വി രാജു, സന്ദീപ്കുമാര്‍, സോനിത്കുമാര്‍ എന്നിവരുടെ നേൃത്വത്തിലാണ് പരിശോധന നടത്തിയത്.
Gold hunt at Kannur airport again; Payyoli resident arrested