കണ്ണൂരില്‍ ബൈക്ക് ഇലക്ട്രിക് പോസിറ്റില്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവും മരിച്ചു

Update: 2023-08-20 17:31 GMT


കണ്ണൂര്‍: ചാലാട് ബൈക്ക് ഇലക്ട്രിക് പോസിറ്റില്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. അഴീക്കോട് കല്ലടത്തോടിലെ പ്രണവ് ആണ് ഞായറാഴ്ച്ച പകല്‍ മരിച്ചത്. സുഹൃത്ത് കല്ലടത്തോടിലെ അതുലും അപകടത്തില്‍ നേരത്തെ മരിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു അപകടം. സുഹൃത്തുക്കള്‍ സഞ്ചരിച്ച KL13AP 1147 ബൈക്ക് ചാലാട് വച്ച് നിയന്ത്രണം വിട്ട്

ഇലക്ട്രിക് പോസിറ്റില്‍ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അഴീക്കോട് പഞ്ചായത്ത് അംഗം പി. ഗൗരിയുടെ മകന്‍ കല്ലടത്തോടിലെ അതുല്‍ സംഭവ ദിവസം തന്നെ പടന്നപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടിരുന്നു.





Similar News