കൊട്ടിയൂരില്‍ കടുവ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങി

Update: 2024-02-13 04:43 GMT

കണ്ണൂര്‍: കൊട്ടിയൂരില്‍ കടുവ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ പന്ന്യാമലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടെത്തിയത്. ഉടന്‍ വനവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. മണത്തല സെക്ഷന്‍ ഫോറസ്റ്റിന് കീഴിലുള്ള വനംവകുപ്പ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കടുവ കമ്പിവേലിയില്‍ നിന്ന് രക്ഷപെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പോലിസ് ഇവിടേക്കുള്ള റോഡുകളെല്ലാം അടച്ചിട്ടുണ്ട്. മാനന്തവാടിയില്‍ നിന്നും മയക്കുവെടി വിദഗ്ധര്‍ എത്തിയ ശേഷമേ കടുവയെ പിടികൂടുന്ന കാര്യത്തില്‍ തീരുമാനമാകുള്ളൂ. പ്രദേശത്ത് പോലിസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.


Similar News