പിണറായി സര്‍ക്കാരിന്റെ മുസ് ലിം വിരുദ്ധ നീക്കങ്ങള്‍ക്കെതിരേ മുസ് ലിം ലീഗ് ഏകദിന ഉപവാസം നടത്തി

Update: 2021-07-19 13:18 GMT

കണ്ണൂര്‍: മുസ് ലിം വിരുദ്ധ നീക്കങ്ങള്‍ക്കെതിരേ കണ്ണൂര്‍ ജില്ലാ കലക്ടറേറ്റിന് മുമ്പില്‍ മുസ് ലിം ലീഗ് ജില്ലാ ഭാരവാഹികള്‍ ഏകദിന ഉപവാസം നടത്തി. സംസ്ഥാന മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി സ്വാഗതം പറഞ്ഞു. സംസ്ഥാന മുസ് ലിം ലീഗ് സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ കല്ലായി, സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് പി കെ സുബൈര്‍, എസ് ടിയു ദേശീയ വൈസ് പ്രസിഡന്റ് എം എ കരീം സംസാരിച്ചു. ജില്ലാ ഭാരവാഹികളായ വി പി വമ്പന്‍, അഡ്വ. എസ് മുഹമ്മദ്,ഇബ്രാഹിം മുണ്ടേരി, ടി എ തങ്ങള്‍, കെ വി മുഹമ്മദലി, കെ ടി സഹദുല്ല, അഡ്വ. കെ എ ലത്തീഫ്, ഇബ്രാഹീംകുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, കെ പി താഹിര്‍, എം പി എ റഹീം പങ്കെടുത്തു.വ്യത്യസ്ത മത സംഘടന നേതാക്കളായ പി പി ഉമര്‍ മുസ്‌ല്യാര്‍(സമസ്ത), ഖാലിദ് ഫാറൂഖി (കെഎന്‍എം), ബഷീര്‍ കളത്തില്‍(ജമാഅത്തെ ഇസ് ലാമി), ഡോ. അബ്ദുല്‍ ജലീല്‍ ഒതായി(മര്‍കസു ദഅവ), അഡ്വ. എന്‍ അബ്ദുര്‍ റഹ്മാന്‍(എസ് ഐഒ) ഉപവാസ സമരത്തിത്തെ അഭിവാദ്യം ചെയ്തു.

IUML host one-day fast against the anti-Muslim moves of Pinarayi government

Tags:    

Similar News