മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം: ശക്തമായ നടപടിയെടുക്കണം-എസ് ഡിപി ഐ

Update: 2020-04-26 13:04 GMT

കണ്ണൂര്‍: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ മനോഹരന്‍ മോറായിയെ പോലിസ് മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ് ഡി പി ഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. ലോക്ക് ഡൗണിന്റെ മറവില്‍ ചിലയിടങ്ങളില്‍ പോലിസ് അമിതാധികാരം പ്രയോഗിക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ക്കപ്പുറം പോലിസ് സ്വന്തം നിലയില്‍ ജനവിരുദ്ധ നടപടികള്‍ എടുക്കുന്നു. പോലിസിന്റെ അമിതാവേശം പലപ്പോഴായി ചൂണ്ടിക്കാണിച്ചപ്പോഴും നടപടി സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഒരു പ്രകോപനവും ഇല്ലാതെയാണ് മനോഹരനെ പോലെയുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ അദ്ദേഹത്തിന്റെ നാട്ടില്‍ വച്ച് പോലിസ് ആക്രമിച്ചത്. പത്രപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനുള്ള അവസരം ഒരുക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിക്കുമ്പോഴും പോലിസ് രാജ് തുടരുന്ന സ്ഥിതിക്ക് ഈ സംഭവമെങ്കിലും ഗൗരവത്തില്‍ കണ്ട് ആക്രമിച്ച മുഴുവന്‍ പോലിസുകാരെയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബഷീര്‍ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.

Tags:    

Similar News