കണ്ണവത്തെ ആയുധ ശേഖരം: പോലിസ് നിസ്സംഗത വെടിയണമെന്ന് എസ് ഡിപി ഐ

Update: 2021-02-06 10:42 GMT

മട്ടന്നൂര്‍: കണ്ണവത്ത് ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നു വാളുകളും ബോംബുകളും കണ്ടെടുത്ത സംഭവത്തില്‍ നിസ്സംഗത വെടിഞ്ഞ് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പോലിസ് തയ്യാറാവണമെന്നും ആയുധ ശേഖരത്തിന് പിന്നിലെ ക്രമിനല്‍ സംഘങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും എസ് ഡിപിഐ മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് റഫീഖ് കീച്ചേരി ആവശ്യപ്പെട്ടു. ആരെയോ അക്രമിക്കുന്നതിന്റെ മുന്നോടിയായിട്ടാണോ വാഹനത്തില്‍ ബോംബുകളും വാളുകളും സൂക്ഷിച്ചത് എന്നത് അന്വേഷണ വിധേയമാക്കണം. സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയവരും സഹായിച്ചവരും കണ്ണവത്ത് വീണ്ടും ആക്രമണത്തിന് കോപ്പ് കൂട്ടുകയാണ്. ഇതിനെതിരേ ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത പാലിക്കണം. ആര്‍എസ്എസ് ക്രിമിനല്‍ സംഘങ്ങളെ സഹായിക്കുന്ന നിലപാടാണ് ചില പോലിസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. ഇത് അക്രമികള്‍ക്ക് പ്രചോദനമാവുന്നു. ഇത്തരത്തില്‍ ജില്ലയിലുടനീളം ആര്‍എസ് എസ് കേന്ദ്രങ്ങളില്‍ ആയുധ ശേഖരവും ബോംബ് നിര്‍മ്മാണവും തകൃതിയായി നടക്കുകയാണ്. ശക്തമായ നടപടി സ്വീകരിക്കേണ്ട പോലിസ് പലപ്പോഴും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ആര്‍എസ് എസിന്റെ അക്രമ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാന്‍ എസ് ഡിപി ഐ നേതൃത്വം നല്‍കുമെന്നും റഫീഖ് കീച്ചേരി വ്യകത്മാക്കി.

Kannavam arms cache: SDPI urges police to stop indifference

Tags:    

Similar News