മയ്യില്‍: വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗം മരിച്ചു. കുറ്റിയാട്ടൂര്‍ പഞ്ചായത്ത് മുന്‍ അംഗവും മുല്ലക്കൊടി കോ-ഓപറേറ്റീവ് റൂറല്‍ ബാങ്ക് ഡയറക്ടറുമായ കുറ്റിയാട്ടൂര്‍ സൂപ്പിപീടികയ്ക്കു സമീപം സി കെ ശൈലജ(52) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ വച്ച് കുഴഞ്ഞ് വീണ ശൈലജയെ കോഴിക്കോട് മെഡിക്കല്‍ പ്രവേശിപ്പിച്ചിരുന്നു. ഇരിട്ടി സ്വദേശിനിയായ ശൈലജയുടെ ഭര്‍ത്താവ് ഒ പ്രഭാകരന്‍. മികച്ച ഗായികയായ ശൈലജ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകയും സംഘാടകയുമാണ്. മക്കള്‍: പ്രജിത്ത്(സൗണ്ട് എന്‍ജിനീയര്‍, സഫ ലൈറ്റ് ആന്റ് സൗണ്ട്), അജിത്ത്(കണ്ണൂര്‍ വിമാനത്താവളം ജീവനക്കാരന്‍). വൈകീട്ടോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം നാളെ രാവിലെ 8ന് കോളനി വായനശാലയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഇരിട്ടി മുണ്ടയാടന്‍പറമ്പില്‍ സംസ്‌കരിക്കും.
Kuttyattoor gramapanchayath ex member dies