ലോറി കാറിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറി; ഗായകനു ഗുരുതര പരിക്ക്

Update: 2020-02-08 06:16 GMT

കണ്ണൂര്‍: നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് കടയിലേക്കു പാഞ്ഞുകയറി ഗായകന് ഗുരുതര പരിക്ക്. തളാപ്പ് എകെജി ആശുപത്രിക്ക് സമീപം ശനിയാഴ്ച പുലര്‍ച്ചെ നടന്ന അപകടത്തിലാണ് ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ റോഷന് പരിക്കേറ്റത്. നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച ശേഷം എതിര്‍വശത്തെ കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. റോഷനെ ചാല ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി റോഡിലെ കുഴിയിലകപ്പെട്ട് നിയന്ത്രണം വിട്ട് ഡിവൈഡറും തകര്‍ത്ത് കാറിലിടിച്ച ശേഷം എതിര്‍ വശത്തെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കടകള്‍ അടച്ച സമയമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തില്‍ കാര്‍ മലക്കം മറിഞ്ഞു. മട്ടന്നൂര്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്.




Tags:    

Similar News