കണ്ണൂര്‍: മുന്‍ സഹകരണ മന്ത്രിയും സിഎംപി സ്ഥാപകനുമായി പരേതനായ എം വി രാഘവന്റെ ഏക സഹോദരി പാപ്പിനിശ്ശേരി വെസ്റ്റ് മേലത്ത് വീട്ടില്‍ എം വി ലക്ഷ്മി അമ്മ(90) അന്തരിച്ചു. മക്കള്‍: എം വി വിമല(റിട്ട. ഹാന്‍വീവ്), ഹേമലത(റിട്ട. കണ്ണൂര്‍ സര്‍വീസ് ബാങ്ക്), പ്രകാശന്‍(ബിസിനസ്, എറണാകുളം), പരേതനായ മോഹനന്‍. മരുമക്കള്‍: രാജഗോപാലന്‍ (ചെറുകുന്ന്), ബിന്ദു(മട്ടന്നൂര്‍), പരേതനായ ഗംഗാധരന്‍(കൊറ്റാളി). സംസ്‌കാരം ഇന്ന് രാത്രി 7ന് പാപ്പിനിശ്ശേരി വെസ്റ്റ് സമുദായ ശ്മശാനത്തില്‍.
MV Raghavan's sister Lakshmi Amma has passed away