വടക്കെ മലബാര്‍ ട്രെയിന്‍ യാത്രാദുരിതം: എസ് ഡിപി ഐ കലക്്ടര്‍ക്ക് നിവേദനം നല്‍കി
കണ്ണൂര്‍: വടക്കെ മലബാറിലെ തീവണ്ടി യാത്രികരുടെ അടിസ്ഥാന പ്രശ്‌ന പരിഹാരത്തിന് കലക്്ടര്‍ മുന്‍കൈയെടുക്കണമെന്നു് അഭ്യര്‍ഥിച്ച് എസ് ഡിപി ഐ ജില്ലാ കമ്മിറ്റി കണ്ണൂര്‍ കലക്്ടര്‍ ടി വി സുഭാഷിന് നിവേദനം നല്‍കി.
സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍, ഹോസ്പിറ്റലിലേക്ക് പോവുന്ന രോഗികള്‍ എന്നിങ്ങനെ സീസണ്‍ ടിക്കറ്റുകാരും അല്ലാത്തവരുമായ നിരവധി യാത്രക്കാര്‍ ദുരിതയാത്രയാണ് നടത്തുന്നത്. കുളിമുറിക്കും വാതില്‍പ്പടിക്കുമിടയിലുള്ള സ്ഥലത്ത് ഉള്‍പ്പെടെ തിക്കും തിരക്കുമായും ആളുകളെ കുത്തിനിറച്ചുള്ള സാഹസിക യാത്രയാണ് കാണുന്നത്. ഈ യാത്രാക്ലേശം പരിഹരിക്കാന്‍ വേണ്ടി എസ് ഡിപി ഐ ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കലക്്ടര്‍ക്ക് കൈമാറി. നിവേദന സംഘത്തിലുണ്ടായിരുന്ന എസ് ഡിപി ഐ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ഖജാഞ്ചി എ ഫൈസല്‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. വിഷയത്തില്‍ ഇടപെടാമെന്ന് കലക്്ടര്‍ ടി വി സുഭാഷ് ഉറപ്പുനല്‍കി.