അനധികൃത സ്വത്ത് സമ്പാദന കേസ്: കെ എം ഷാജിയുടെ തനിനിറം കൂടുതല്‍ പുറത്തുവരുന്നു: എസ് ഡിപിഐ

Update: 2021-04-13 12:34 GMT
അനധികൃത സ്വത്ത് സമ്പാദന കേസ്: കെ എം ഷാജിയുടെ തനിനിറം കൂടുതല്‍ പുറത്തുവരുന്നു: എസ് ഡിപിഐ

കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന കെ എം ഷാജി എംഎല്‍എയുടെ തനിനിറം കൂടുതല്‍ പുറത്തുവന്ന് കൊണ്ടിരിക്കുകയാണെന്ന് എസ് ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് ധന സമാഹരണത്തിനുള്ള മാര്‍ഗ്ഗമായി കാണുകയാണ് ചിലര്‍. ഇതിന് സ്വന്തം പാര്‍ട്ടിയെയും അണികളെയും കരുവാക്കുന്നു. ഇന്നലത്തെ റെയ്ഡില്‍ 50 ലക്ഷവും സ്വര്‍ണവും പിടിച്ചെടുത്തതിലൂടെ ഷാജിക്കെതിരായ ആരോപണത്തിന് ശക്തി കൈവന്നിരിക്കുകയാണെന്നും അണികളെ കൂടെ നിര്‍ത്താന്‍ കാണിക്കുന്ന ആദര്‍ശ പ്രസംഗത്തിന്റെ പൊയ്മുഖം ഓരോന്നായി അഴിഞ്ഞുവീഴുക തന്നെ ചെയ്യുമെന്നും ബഷീര്‍ കണ്ണാടിപ്പറമ്പ് വ്യക്തമാക്കി.

SDPI against KM Shaji

Tags:    

Similar News