കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം; എല്‍ഡിഎഫ് പന്തംകൊളുത്തി പ്രകടനം ഇന്ന്
കണ്ണൂര്‍: കേന്ദ്രസര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷകര്‍ മടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ഡിഎഫ് ഇന്ന് പന്തം കൊളുത്തി പ്രകടനം നടത്തും. കണ്ണൂര്‍ ജില്ലയിലെ 1683 വാര്‍ഡ് കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തും. ദില്ലി ഛലോ മുദ്രാവാക്യം ഉയര്‍ത്തി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ആറു ദിവസം പിന്നിട്ടിരിക്കുകയാണ്. കര്‍ഷകരുമായി ചര്‍ച്ച നടത്തി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനു പകരം കര്‍ഷകരെ അടിച്ചമര്‍ത്തുന്ന നടപടികളാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം ഉള്‍പ്പെടെ കര്‍ഷകരില്‍ നിന്നു തട്ടിയെടുക്കുന്ന പുത്തന്‍ കാര്‍ഷിക നിയമത്തിനെതിരേ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന ചെറുത്തുനില്‍പ്പ് സമരത്തിന് മുഴുവന്‍ ജനങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്നോട്ടവരണം. വാര്‍ഡുകളില്‍ നടത്തുന്ന പന്തം കൊളുത്തി പ്രകടനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വന്‍ വിജയമാക്കണമെന്നും എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സഹദേവന്‍ അഭ്യര്‍ത്ഥിച്ചു.
Solidarity with farmers; LDF protest today