കറുത്ത ഷാള്‍ ധരിച്ച വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്റെ മര്‍ദ്ദനം: വിദ്യാലയങ്ങളിലെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമെന്ന് എന്‍ഡബ്ല്യുഎഫ്
കണ്ണൂര്‍: കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കറുത്ത ഷാള്‍ ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ നിധിന്‍ എന്ന കായികാധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചത് മതസൗഹാര്‍ദത്തിന് കളങ്കമുണ്ടാക്കാനും വിദ്യാര്‍ഥികളെ തമ്മില്‍ തരം തിരിക്കാനുമുള്ള ഫാഷിസ്റ്റുകളുടെ താല്‍പര്യങ്ങള്‍ക്ക് വഴിയൊരുക്കുകയുമാണ് ലക്ഷ്യം വച്ചതെന്ന് പ്രബുദ്ധ കേരളം തിരിച്ചറിയണമെന്ന് എന്‍ഡബ്ല്യുഎഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി. വിദ്യാലയങ്ങളില്‍ ജോലിചെയ്യുന്ന ഇത്തരം വര്‍ഗീയ മനോഭാവമുള്ള അധ്യാപകരെ ആ സ്ഥാനത്തുനിന്നും എന്നെന്നേക്കുമായി നീക്കം ചെയ്യണം.
സമാനമനസുമായി നടക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് തന്നെയാണ് ഈ നടപടിയെന്ന് എന്‍ഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് ഫാത്തിമ വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങള്‍ വിഷയത്തിന്റെ ഗൗരവം കുറച്ചുകാണിച്ച് അധ്യാപകന് പിന്തുണയുമായി മുന്നോട്ടുവരുന്നത്. ഇത്തരം വിഷയങ്ങള്‍ ആവര്‍ത്തിക്കാന്‍ ഉപകരിക്കുകയേ ഉള്ളൂ. മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഇത്തരം പ്രസ്താവനകളില്‍ നിന്ന് പിന്‍മാറാനും തയ്യാറാവണം. അധ്യാപകന്റെ ആക്രമണത്തിനിരയായ മൂന്ന് വിദ്യാര്‍ഥികള്‍ക്കും കുടുംബത്തിനും ആവശ്യമായ മാനസികമായ പിന്തുണയും നിയമസഹായവും നല്‍കണം. ഇത്തരം ആക്രമണം കുട്ടികള്‍ക്കുനേരേ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് കണ്ണൂര്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.