കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തക സംഗമം

സമൂഹത്തിനാവശ്യമില്ലാത്ത പദ്ധതിയുമായി മുന്നോട്ടു പോകാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നതെങ്കില്‍ ജനസമര ശക്തിക്കു മുന്നില്‍ മുട്ടുമടക്കിയേ പറ്റൂ.

Update: 2021-11-20 12:24 GMT

കണ്ണൂര്‍: കെ റെയില്‍ പദ്ധതിക്ക് വേണ്ടി ഭൂമിയില്‍ കല്ല് സ്ഥാപിക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ സ്ഥാപിച്ച കല്ല് പിഴുതെറിയേണ്ടി വരുമെന്ന് കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ് രാജീവന്‍. കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി കണ്ണൂര്‍ യോഗശാലയില്‍ ചേര്‍ന്ന പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ടം തകര്‍ത്തിട്ടു മാത്രമേ കെ റെയിലിന് പാറയും മണ്ണും കൊണ്ടുവരാന്‍ പറ്റൂ. സംസ്ഥാനം മുഴുവന്‍ കാലാവസ്ഥാ വ്യതിയാനം മൂലം വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെ ഏറ്റവും വലിയ അധികാരശക്തികളെപ്പോലും തെറ്റായ നയത്തില്‍ നിന്ന് തിരുത്തിയിട്ടുണ്ട്. എന്നിട്ടും എല്ലാ പഠനങ്ങളിലും സമൂഹത്തിനാവശ്യമില്ലാത്ത പദ്ധതിയുമായി മുന്നോട്ടു പോകാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നതെങ്കില്‍ ജനസമര ശക്തിക്കു മുന്നില്‍ മുട്ടുമടക്കിയേ പറ്റൂ. കെ റെയില്‍ സില്‍വര്‍ ലൈല്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന വൈസ് ചെയര്‍മാന്‍ ടി ടി ഇസ്മായില്‍ മുഖ്യ പ്രസംഗം നടത്തി.

ജില്ലാ ചെയര്‍മാന്‍ എ പി ബദറുദ്ദീന്‍ അധ്യക്ഷനായി. ജില്ലാ കണ്‍വീനര്‍ അഡ്വ.പി സി വിവേക്, വിവിധ സംഘടനകളെയും ഇരകളെയും പ്രതിനിധീകരിച്ച് ഡിസിസി സെക്രട്ടറി സുരേഷ് ബാബു എളയാവൂര്‍, കെ പി താഹിര്‍, സി സമീര്‍, ഡോ.ഡി സുരേന്ദ്രനാഥ്, പി പി കൃഷ്ണന്‍ മാസ്റ്റര്‍, കെ പി ചന്ദ്രാംഗതന്‍,


കെ കെ സുരേന്ദ്രന്‍, വി പി മുഹമ്മദലി മാസ്റ്റര്‍, ചന്ദ്രന്‍ മാസ്റ്റര്‍ ചാല, പി ഫാറൂഖ്, കെ രതീഷ്, ഇംതിയാസ്, അനൂപ് ജോണ്‍, എം കെ ജയരാജന്‍, അഡ്വ.ആര്‍ അപര്‍ണ്ണ സംസാരിച്ചു. ജില്ലയില്‍ പ്രാദേശിക തല സമരക്കമ്മിറ്റികള്‍ ശക്തിപ്പെടുത്താനും പഞ്ചായത്ത് താലൂക്ക് തല പ്രതിഷേധ പരിപാടികളും തുടര്‍ന്ന് ഇരകളുടെ കലക്ട്രേറ്റ് മാര്‍ച്ചും സംഘടിപ്പിക്കാനും പ്രവര്‍ത്തക സംഗമം തീരുമാനമെടുത്തു.

Tags:    

Similar News