രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Update: 2019-09-21 17:20 GMT

കണ്ണൂര്‍: തളിപ്പറമ്പില്‍ രണ്ടു കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. തളിപ്പറമ്പ് ടൗണ്‍ ടിപി മെഡിക്കല്‍സിനു സമീപത്തുനിന്നാണ് 2.150 കിലോ കഞ്ചാവ് കടത്തുന്നതിനിടെ പുഴാതി പടിഞ്ഞാറെ മൊട്ട സാംസ്‌കാരിക കേന്ദ്രത്തിനു സമീപം നിഷാനിവാസില്‍ സി പി നിവേദി(21)നെ അറസ്റ്റ് ചെയ്തത്. പ്രതി ബെംഗളൂരുവില്‍ കോള്‍ സെന്ററിലെ ജീവനക്കാരനാണ്. തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വി പ്രഭാകരനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍ കെ വി ഗിരീഷ്, പ്രിവന്റീവ് ഓഫിസര്‍(ഗ്രേഡ്) പി കെ രാജീവന്‍, കെ രാജേഷ്, പി പി മനോഹരന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി പി ജിരാഗ്, എസ് എ പി ഇബ്രാഹീം ഖലീല്‍, കെ മുഹമ്മദ് ഹാരിസ്, കെ വിനീഷ്, വനിത സിഇഒമാരായ പി ജിഷ, സി ആരതി, ഡ്രൈവര്‍ കെ വി പുരുഷോത്തമന്‍ പങ്കെടുത്തു.

Tags:    

Similar News