മാഹി മദ്യശേഖരവുമായി യുവാവ് പിടിയില്‍

Update: 2019-09-30 15:03 GMT

കണ്ണൂര്‍: 210 കുപ്പി മാഹി മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ആയിക്കരയിലെ കാര്‍ക്കാണ്ടി പള്ളിക്കു സമീപം ഉപ്പാല വളപ്പില്‍ ചാലാടന്‍ ഹൗസില്‍ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന സി ശിവദാസനെ(46)യാണ് മാഹി മദശേഖരവുമായി കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ പി കെ സതീഷ് കുമാറും സംഘവും പിടികൂടിയത്. കണ്ണൂര്‍ അസി. എക്‌സൈസ് കമ്മീഷണര്‍ കെ എസ് ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു റെയ്ഡ്. ഏറെക്കാലമായി എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. വേഷപ്രച്ഛന്നനായി പ്രതിയെ സമീപിച്ച് മദ്യപന്‍മാരെന്ന വ്യാജേന മദ്യം വാങ്ങിയും മറ്റും ശിവദാസനുമായി അടുപ്പം ഭാവിച്ചാണ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ സി കെ ബിജു, വി കെ ഷിബു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ ബൈജേഷ്, സി എച്ച് റിഷാദ്, എന്‍ രജിത് കുമാര്‍, കെ രമിത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ പി വി ദിവ്യ, എക്‌സൈസ് ഡ്രൈവര്‍ കെ ഇസ്മായില്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.




Tags:    

Similar News