കാസര്‍കോട്: ജില്ലയില്‍ ഇന്ന് 685 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികില്‍സയിലുണ്ടായിരുന്ന 133 പേര്‍ കൊവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ഹെല്‍ത്ത്) ഡോ. എ വി രാംദാസ് അറിയിച്ചു. നിലവില്‍ 5786 പേരാണ് കൊവിഡ് ചികില്‍സയിലുള്ളത്. വീടുകളില്‍ 9677 പേരും സ്ഥാപനങ്ങളില്‍ 708 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 10385 പേരാണ്. പുതിയതായി 1020 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4392 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1227 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 628 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 869 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 133 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 39594 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 33465 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി.
COVID updates in Kasargod