മഞ്ചേശ്വരം: തലപ്പാടി ടോള്‍ ബൂത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അഞ്ചു കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് സൗജന്യ പാസ് നല്‍കണമെന്നും ആവശ്യപ്പെട്ട് എസ്ഡി പി ഐ നിവേദനം നല്‍കി. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്റ്റ് ഡയറക്ടര്‍(മംഗലാപുരം ഓഫിസ്)ക്കാണ് നിവേദനം നല്‍കിയത്. എസ്ഡിടിയു ജില്ലാ സെക്രട്ടറി ഖാദര്‍ ഹൊസങ്കടി, എസ്ഡിപിഐ മണ്ഡലം സെക്രട്ടറി താജു ഉപ്പള, എസ്ഡിപിഐ മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാല്‍, കുഞ്ചത്തൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ഷംസുദ്ദീന്‍ തുടങ്ങിയവരാണ് നിവേദനകസംഘത്തില്‍ ഉണ്ടായിരുന്നത്.