കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ അക്രമാസക്തനായി

Update: 2020-03-23 10:56 GMT

കൊല്ലം: ആശ്രാമത്തെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലുണ്ടായിരുന്നയാള്‍ അക്രമാസക്തനായി. നഴ്‌സുമാരെ ആക്രമിച്ചു. നിരീക്ഷണ കേന്ദ്രത്തിന്റെ ജനല്‍ ചില്ലുകളും തകര്‍ത്തിട്ടുണ്ട്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇക്കാര്യം മറച്ചുവച്ചതായും അധികൃതര്‍ ആരോപിച്ചു. ആക്രമണത്തിനിടെ നിരീക്ഷണത്തിലുണ്ടായിരുന്ന കുണ്ടറ സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്.




Tags:    

Similar News