കടയ്ക്കല്‍: ഇന്ത്യന്‍ ഗ്രാമീണ്‍ സേവക് സംഘം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തി ധിര്‍ധന കുടുംബത്തിന് വീല്‍ചെയറും മൊബെല്‍ ഫോണും നല്‍കി. കെട്ടിട നിര്‍മാണത്തിനിടെ വീണ് പരിക്കേറ്റ് തളര്‍ന്ന് കിടക്കുന്ന ഇട്ടിവ പഞ്ചായത്തിലെ കോവൂര്‍ സ്വദേശി സജീവി(39)നാണ് വീല്‍ ചെയര്‍ നല്‍കിയത്. സജീവിന്റെ മകളുടെ പഠനാവശ്യത്തിനാണ് മൊബെല്‍ ഫോണ്‍ നല്‍കിയത്. ട്രസ്റ്റിന്റെ വാട്‌സാപ്പ് കൂട്ടായ്മയിലൂടെയാണ് പണം സ്വരൂപിച്ചത്. ട്രസ്റ്റ് ചെയര്‍മാന്‍ ഷഫീഖ് ഖാസിമി ഇടുക്കി വീല്‍ചെയറും ട്രസ്റ്റ് സെക്രട്ടറി റാഷിദ് കാനൂര്‍ മൊബെല്‍ ഫോണും കൈമാറി. ട്രസ്റ്റ് കോഓഡിനേറ്റര്‍ സത്താര്‍ ചൂനാട്, വാര്‍ഡ് മെംബര്‍ ബി എസ് സോളി, സാമൂഹിക പ്രവര്‍ത്തകന്‍ മോഹന്‍ദാസ് സംബന്ധിച്ചു.
Needy family was given a wheelchair and a mobile phone