അഞ്ചലില്‍ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

ഇന്നു രാവിലെ സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി അധ്യാപികയോട് പീഡനവിവരം പുറത്തുപറഞ്ഞത്.

Update: 2019-08-22 16:00 GMT

കൊല്ലം: അഞ്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. പോക്സോ പ്രകാരം കേസെടുത്ത ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനുശേഷമാകും പിതാവിനെ കോടതിയില്‍ ഹാജരാക്കുക.

ഇന്നു രാവിലെ സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി അധ്യാപികയോട് പീഡനവിവരം പുറത്തുപറഞ്ഞത്. വീട്ടില്‍ വെച്ചാണ് പിതാവ് പീഡിപ്പിച്ചത്. അധ്യാപിക വിവരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരമാണ് പോലിസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. തയ്യല്‍ ജോലിക്കാരനായ പിതാവ് ഏറെനാളായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. 

Tags:    

Similar News