ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടയാളുടെ മൃതദേഹം എസ് ഡിപി ഐ പ്രവര്‍ത്തകര്‍ സംസ്കരിച്ചു
കൊല്ലം: കൊവിഡ് ഭീതി വ്യാപിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടയാളുടെ മൃതദേഹം എസ് ഡിപി ഐ പ്രവര്‍ത്തകര്‍ സംസ്കരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട അജിതാ ശശിയുടെ മൃതദേഹമാണ് എസ് ഡിപി ഐ പത്തനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മത ആചാരപ്രകാരം വീട്ടുവളപ്പില്‍ സംസ്കരിച്ചത്. മരണപ്പെട്ട ശേഷം കൊവിഡ് പരിശോധനയ്ക്ക് ആശുപത്രിയില്‍ കൊണ്ടുപോവുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എസ് ഡിപി ഐ പ്രവര്‍ത്തകരാണ് മുന്‍കൈയ്യെടുത്തത്. എസ് ഡിപി ഐ പത്തനാപുരം മണ്ഡലം പ്രസിഡന്റ് റഫീഖ് പുന്നല, ശിഹാബ് പാടം, അഷ്റഫ്, ഷമീര്‍, സല്മാന്, അനീഷ്, അന്ഹര് മൗലവി എന്നിവര്‍ സംസ്കാരചടങ്ങുകള്‍ക്കു നേതൃത്വം നല്കി.
SDPI activists bury the body of a man who died of a heart attack