സൗത്ത് ഇന്ത്യൻ ബാങ്കിൽ കവർച്ചാശ്രമം നടത്തിയയാൾ അറസ്റ്റിൽ
കായംകുളം കൃഷ്ണപുരം സ്വദേശി അരുൺ ഉണ്ണിയാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ 2.45നാണ് കവർച്ചാ ശ്രമം നടത്തിയത്.
കൊല്ലം: ഓച്ചിറയിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ കവർച്ചാശ്രമം നടത്തിയയാൾ അറസ്റ്റിൽ. കായംകുളം കൃഷ്ണപുരം സ്വദേശി അരുൺ ഉണ്ണിയാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ 2.45നാണ് കവർച്ചാ ശ്രമം നടത്തിയത്. മുഖംമൂടി ധരിച്ച ആൾ ബാങ്ക് കെട്ടിടത്തിലെ ജനൽ തകർത്ത് കയറാൻ ശ്രമിച്ചതായി സമീപ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാരാണ് പോലിസിനെ അറിയിച്ചത്.
ബാങ്കിന് സമീപത്ത് നിന്നു ഫ്രെയിമോടെയുള്ള ആക്സോബ്ലേഡും ഒരു മൊബൈൽ ഫോണും ലഭിച്ചിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അരുൺ പിടിയിലായത്. ബാങ്കിലെ അപായസൂചക അലറാം മുഴങ്ങിയതിനെ തുടർന്ന് സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനാണ് പോലിസിനെ അറിയിച്ചത്.