കോട്ടയം ജില്ലയില്‍ ഇന്ന് 826 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 9.90 ശതമാനം
കോട്ടയം: ജില്ലയില്‍ 826 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 817 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒമ്പത് പേര്‍ രോഗബാധിതരായി. പുതുതായി 8340 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി 9.90 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 331 പുരുഷന്‍മാരും 377 സ്ത്രീകളും 118 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 50 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 473 പേര്‍ രോഗമുക്തരായി. 5079 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 205464 പേര്‍ കൊവിഡ് ബാധിതരായി. 198359 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22714 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 83
മുണ്ടക്കയം 35
തൃക്കൊടിത്താനം 28
അതിരമ്പുഴ 27
പാറത്തോട്, പനച്ചിക്കാട്25
നീണ്ടൂര്‍, പാമ്പാടി 23
പൂഞ്ഞാര്‍, ഈരാറ്റുപേട്ട 2 2
ഏറ്റുമാനൂര്‍ 21
നെടുംകുന്നം 20
മാടപ്പള്ളി 19
ചങ്ങനാശേരി, മറവന്തുരുത്ത് 18
അയ്മനം17
വാഴപ്പള്ളി, വാകത്താനം 16
തലപ്പലം, മാഞ്ഞൂര്‍ 15
കടുത്തുരുത്തി 14
പാലാ 13
പുതുപ്പള്ളി 12
അയര്‍ക്കുന്നം, തിടനാട്11
എരുമേലി, കരൂര്‍, രാമപുരം, കുമരകം, വൈക്കം, കിടങ്ങൂര്‍ 10
ചിറക്കടവ്, തലയോലപ്പറമ്പ്, കാഞ്ഞിരപ്പള്ളി, കുറിച്ചി, കാണക്കാരി 9
ഉദയനാപുരം, പൂഞ്ഞാര്‍ തെക്കേക്കര, ഭരണങ്ങാനം, ആര്‍പ്പൂക്കര, കറുകച്ചാല്‍ 8
കോരുത്തോട്, തലയാഴം, കടപ്ലാമറ്റം, കൊഴുവനാല്‍, പായിപ്പാട് 7
മീനച്ചില്‍, കൂരോപ്പട 6
പള്ളിക്കത്തോട്, മുത്തോലി, തിരുവാര്‍പ്പ്, മുളക്കുളം, മേലുകാവ് 5
വെള്ളാവൂര്‍, മണിമല, ഉഴവൂര്‍, മീനടം, ചെമ്പ്, കങ്ങഴ, വിജയപുരം, മരങ്ങാട്ടുപിള്ളി, മൂന്നിലവ് 4
കടനാട്, വാഴൂര്‍, കൂട്ടിക്കല്‍ 3
വെളിയന്നൂര്‍, വെള്ളൂര്‍, ടി.വി പുരം, തീക്കോയി, മണര്‍കാട്, ഞീഴൂര്‍, കുറവിലങ്ങാട് 2
തലനാട് 1