കോട്ടയം ജില്ലയില്‍ 584 പേര്‍ക്ക് കൊവിഡ്; 581 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
കോട്ടയം: ജില്ലയില്‍ പുതിയതായി 584 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 581 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. പുതിയതായി 4790 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 282 പുരുഷന്മാരും 228 സ്ത്രീകളും 74 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
744 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 5479 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 23665 പേര് കൊവിഡ് ബാധിതരായി. 18150 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19686 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം -59
പാറത്തോട് -36
വാഴപ്പള്ളി, മാടപ്പള്ളി -30
ചങ്ങനാശേരി, ഏറ്റുമാനൂര്‍ -24
അതിരമ്പുഴ, ഈരാറ്റുപേട്ട -20
മണര്‍കാട്, എരുമേലി- 19
മറവന്തുരുത്ത് -17
തൃക്കൊടിത്താനം -16
നീണ്ടൂര്‍-14
കുമരകം -13
തിടനാട്,തലയാഴം -11
പാമ്പാടി, കറുകച്ചാല്‍, കുറിച്ചി -9
കടുത്തുരുത്തി, കാണക്കാരി, അയര്‍ക്കുന്നം -8
ഭരണങ്ങാനം, തിരുവാര്‍പ്പ്,കൂരോപ്പട, വെച്ചൂര്‍,
പനച്ചിക്കാട്, കിടങ്ങൂര്‍ -7
പള്ളിക്കത്തോട്, വൈക്കം,മുണ്ടക്കയം -6
മുത്തോലി, ഉദയനാപുരം, എലിക്കുളം, മുളക്കുളം -5
കടപ്ലാമറ്റം,വെളിയന്നൂര്‍,ആര്‍പ്പൂക്കര, പൂഞ്ഞാര്‍ തെക്കേക്കര,രാമപുരം, അയ്മനം - 4
തലപ്പലം, മണിമല, പാല, ടി.വി പുരം, തീക്കോയി,ചിറക്കടവ്,വാഴൂര്‍,പായിപ്പാട്,
പൂഞ്ഞാര്‍, തലയോലപ്പറമ്പ്, വിജയപുരം -3
മൂന്നിലവ്, കൂട്ടിക്കല്‍, കുറവിലങ്ങാട്, തലനാട്, അകലക്കുന്നം, മാഞ്ഞൂര്‍, വാകത്താനം, മരങ്ങാട്ടുപ്പിള്ളി, കാഞ്ഞിരപ്പള്ളി,ചെമ്പ്,
വെള്ളൂര്‍,മേലുകാവ്,ഉഴവൂര്‍, നെടുംകുന്നം - 2
കല്ലറ, വെള്ളാവൂര്‍, പുതുപ്പള്ളി, കൊഴുവനാല്‍, മീനച്ചില്‍ -1