കോട്ടയം: ജില്ലയില്‍ 568 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 563 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേര് രോഗബാധിതരായി. പുതിയതായി 4764 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 271 പുരുഷന്മാരും 231 സ്ത്രീകളും 66 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 409 പേര് രോഗമുക്തരായി. 5652 പേരാണ് നിലവില്‍ 5652 ചികിത്സയിലുള്ളത്. ഇതുവരെ ആകെ 43133 പേര് കൊവിഡ് ബാധിതരായി. 37351 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12360 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.