കോട്ടയം ജില്ലയില്‍ 647 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 13.51 ശതമാനം

Update: 2021-08-16 13:20 GMT

കോട്ടയം: ജില്ലയില്‍ 647 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 642 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചുപേര്‍ രോഗബാധിതരായി. പുതുതായി 4789 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി 13.51 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 291 പുരുഷന്‍മാരും 274 സ്ത്രീകളും 82 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1228 പേര്‍ രോഗമുക്തരായി. 7767 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 236884 പേര്‍ കോവിഡ് ബാധിതരായി. 227459 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 42030 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം108

പനച്ചിക്കാട്46

കുറിച്ചി22

ആര്‍പ്പൂക്കര19

തിരുവാര്‍പ്പ്18

തിടനാട്, ചങ്ങനാശേരി17

വാഴൂര്‍16

പാറത്തോട്14

പുതുപ്പള്ളി, പാമ്പാടി, പാലാ13

കാഞ്ഞിരപ്പള്ളി12

ചെമ്പ്, തൃക്കൊടിത്താനം, അയര്‍ക്കുന്നം, ഭരണങ്ങാനം11

വാഴപ്പള്ളി, വൈക്കം, ഉദയനാപുരം, കറുകച്ചാല്‍, തലയോലപ്പറമ്പ്, അതിരമ്പുഴ10

മുണ്ടക്കയം, എരുമേലി9

അയ്മനം, ചിറക്കടവ്, വിജയപുരം, മാടപ്പള്ളി8

ഞീഴൂര്‍, മീനച്ചില്‍, മീനടം7

തലപ്പലം, വെള്ളൂര്‍, ഏറ്റുമാനൂര്‍, കങ്ങഴ, പൂഞ്ഞാര്‍, നീണ്ടൂര്‍, പായിപ്പാട്, കുറവിലങ്ങാട്6

രാമപുരം, മുത്തോലി, മണര്‍കാട്, ഈരാറ്റുപേട്ട, കോരുത്തോട്, കരൂര്‍, പള്ളിക്കത്തോട്5

മറവന്തുരുത്ത്, ടി.വി പുരം, കടനാട്, വാകത്താനം, അകലക്കുന്നം4

മരങ്ങാട്ടുപിള്ളി,കല്ലറ, മുളക്കുളം, കൊഴുവനാല്‍, മണിമല, എലിക്കുളം, കൂരോപ്പട, പൂഞ്ഞാര്‍ തെക്കേക്കര3

മാഞ്ഞൂര്‍, വെള്ളാവൂര്‍, മേലുകാവ്, ഉഴവൂര്‍, കടുത്തുരുത്തി, നെടുംകുന്നം2

കുമരകം, തലനാട്, കൂട്ടിക്കല്‍, വെളിയന്നൂര്‍, മൂന്നിലവ്1

Tags:    

Similar News