കോട്ടയം ജില്ലയില്‍ 248 പേര്‍ക്ക് കൂടി കൊവിഡ്

Update: 2022-03-02 14:11 GMT

കോട്ടയം: ജില്ലയില്‍ 248 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 766 പേര്‍ രോഗമുക്തരായി. 2684 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 88 പുരുഷന്‍മാരും 118 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2280 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 444147 പേര്‍ കൊവിഡ് ബാധിതരായി. 440616 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 5842 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം41

കറുകച്ചാല്‍15

കാഞ്ഞിരപ്പള്ളി, വാഴപ്പള്ളി9

വെള്ളൂര്‍, കിടങ്ങൂര്‍, മാടപ്പള്ളി8

തലപ്പലം, പായിപ്പാട്7

ഏറ്റുമാനൂര്‍, പാമ്പാടി6

മുണ്ടക്കയം, വൈക്കം, തൃക്കൊടിത്താനം, വാഴൂര്‍, ചിറക്കടവ്, അതിരമ്പുഴ, എലിക്കുളം, മുളക്കുളം5

പുതുപ്പള്ളി, തിടനാട്, കരൂര്‍, മൂന്നിലവ്, എരുമേലി, മുത്തോലി, ചങ്ങനാശേരി4

കൂട്ടിക്കല്‍, മാഞ്ഞൂര്‍, നെടുംകുന്നം, പാലാ3

ഈരാറ്റുപേട്ട, അയര്‍ക്കുന്നം, കടുത്തുരുത്തി, കൊഴുവനാല്‍, ഞീഴൂര്‍, ആര്‍പ്പൂക്കര, തലയോലപ്പറമ്പ്, പൂഞ്ഞാര്‍, കുറിച്ചി, ചെമ്പ്, അകലക്കുന്നം, രാമപുരം, കാണക്കാരി, തലനാട്, മരങ്ങാട്ടുപിള്ളി2

മീനച്ചില്‍, കൂരോപ്പട, വാകത്താനം, മണര്‍കാട്, വിജയപുരം, മണിമല, മീനടം, കടനാട്, പാറത്തോട്, കടപ്ലമാറ്റം, പൂഞ്ഞാര്‍ തെക്കേക്കര, മറവന്തുരുത്ത്, അയ്മനം, തിരുവാര്‍പ്പ്1

Tags:    

Similar News