കോട്ടയം ജില്ലയില്‍ 695 പുതിയ കൊവിഡ് രോഗികള്‍

Update: 2020-12-08 13:11 GMT

കോട്ടയം: ജില്ലയില്‍ പുതിയതായി 695 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗസ്ഥിരീകരണത്തില്‍ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. 694 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 5685 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 333 പുരുഷന്‍മാരും 292 സ്ത്രീകളും 70 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 460 പേര്‍ രോഗമുക്തരായി. 4805 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 39365 പേര്‍ കോവിഡ് ബാധിതരായി. 34450 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12392 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -42

തൃക്കൊടിത്താനം -30

ചങ്ങനാശേരി - 29

കാഞ്ഞിരപ്പള്ളി -22

പനച്ചിക്കാട്,ചിറക്കടവ്, എരുമേലി-20

ഈരാറ്റുപേട്ട, മുണ്ടക്കയം, വിജയപുരം - 19

എലിക്കുളം-18

തലയോലപ്പറമ്പ്, കുറവിലങ്ങാട് - 16

കുമരകം - 15

ഏറ്റുമാനൂര്‍-14

കിടങ്ങൂര്‍ - 13

പാമ്പാടി, കടനാട്, ഉഴവൂര്‍ - 12

കറുകച്ചാല്‍, കല്ലറ, വാഴപ്പള്ളി, കങ്ങഴ, ഭരണങ്ങാനം, ചെമ്പ്, കുറിച്ചി - 11

പാലാ, മുളക്കുളം-10

വാഴൂര്‍, അയര്‍ക്കുന്നം, വെള്ളൂര്‍, മീനച്ചില്‍ - 9

കോരുത്തോട്, വെള്ളാവൂര്‍, കടുത്തുരുത്തി, വൈക്കം - 8.

വെളിയന്നൂര്‍, തിടനാട്, കടപ്ലാമറ്റം, തിരുവാര്‍പ്പ് - 7

കൂരോപ്പട, കൊഴുവനാല്‍, പാറത്തോട്, അതിരമ്പുഴ, ഞീഴൂര്‍, വെച്ചൂര്‍, അകലക്കുന്നം - 6

കരൂര്‍, മരങ്ങാട്ടുപിള്ളി, അയ്മനം, മണിമല, ആര്‍പ്പൂക്കര, പൂഞ്ഞാര്‍, തലപ്പലം - 5

വാകത്താനം, രാമപുരം, മണര്‍കാട്, മറവന്തുരുത്ത് ,മാഞ്ഞൂര്‍ - 4

മീനടം, നെടുംകുന്നം, മുത്തോലി, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍, ഉദയനാപുരം, മേലുകാവ് - 3

പള്ളിക്കത്തോട്, കാണക്കാരി, തലയാഴം, പുതുപ്പള്ളി, തീക്കോയി,പായിപ്പാട് -2

ടി.വി പുരം, മാടപ്പള്ളി, മൂന്നിലവ്, തലനാട് - 1




Similar News