കോട്ടയം: ജില്ലയില്‍ 661 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 658 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 1915 പേര്‍ രോഗമുക്തരായി. 5341 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 272 പുരുഷന്‍മാരും 297 സ്ത്രീകളും 92 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 145 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 12206 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 439620 പേര്‍ കൊവിഡ് ബാധിതരായി. 429354 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12225 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം 82
ചങ്ങനാശേരി 30
കാഞ്ഞിരപ്പള്ളി, രാമപുരം 24
ഏറ്റുമാനൂര്‍, കറുകച്ചാല്‍ 19
പാലാ 18
പാമ്പാടി, പുതുപ്പള്ളി, മുണ്ടക്കയം 15
വാഴൂര്‍, വിജയപുരം 13
കരൂര്‍, എരുമേലി, മണര്‍കാട് 12
അയ്മനം, കിടങ്ങൂര്‍, മാഞ്ഞൂര്‍ 11
കുറവിലങ്ങാട്, തിടനാട്, തൃക്കൊടിത്താനം, ചിറക്കടവ് 10
ആര്‍പ്പൂക്കര, ഉഴവൂര്‍, മുത്തോലി 9
കടുത്തുരുത്തി, അതിരമ്പുഴ, വാകത്താനം, മൂന്നിലവ്, മണിമല,
പനച്ചിക്കാട്, മാടപ്പള്ളി, പാറത്തോട്, പള്ളിക്കത്തോട്, പൂഞ്ഞാര്‍, നീണ്ടൂര്‍ 8
കോരുത്തോട്, തലപ്പലം, വാഴപ്പള്ളി, തീക്കോയി, ഭരണങ്ങാനം 7
കുറിച്ചി, പൂഞ്ഞാര്‍ തെക്കേക്കര, ഉദയനാപുരം, കൊഴുവനാല്‍ 6
മരങ്ങാട്ടുപിള്ളി, വെളിയന്നൂര്‍, വൈക്കം, എലിക്കുളം 5
വെള്ളാവൂര്‍, ഞീഴൂര്‍, തലയോലപ്പറമ്പ്, വെള്ളൂര്‍, പായിപ്പാട്, തലനാട്, കടപ്ലാമറ്റം, അകലക്കുന്നം, മുളക്കുളം 4
അയര്‍ക്കുന്നം, നെടുംകുന്നം, ചെമ്പ്, വെച്ചൂര്‍, ഈരാറ്റുപേട്ട, മീനടം 3
തലയാഴം, കുമരകം, കാണക്കാരി, മീനച്ചില്‍, കങ്ങഴ, കടനാട് 2
തിരുവാര്‍പ്പ്, ടി.വി പുരം, കൂട്ടിക്കല്‍ , കൂരോപ്പട, കല്ലറ1