സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സോണല്‍ സെലക്ഷന്‍ മാര്‍ച്ച് 11,12 തിയ്യതികളില്‍ പാലായില്‍
കോട്ടയം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ്‌വണ്‍, കേന്ദ്രീകൃത സ്‌പോര്‍ട്‌സ് അക്കാദമി (കോളജ്) എന്നിവിടങ്ങളിലേക്കും എലൈറ്റ്, ഓപറേഷന്‍ ഒളിംപ്യാ സ്‌കീമുകളിലേയ്ക്കുമുള്ള സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സോണല്‍ സെലക്ഷന്‍ മാര്‍ച്ച് 11,12 തിയ്യതികളില്‍ പാലാ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ബാസ്‌കറ്റ്‌ബോള്‍, ജൂഡോ, സ്വിമ്മിങ്, ബോക്‌സിങ്, ഫെന്‍സിങ്, ആര്‍ച്ചറി, റസ്‌ലിങ്, സൈക്ലിങ്, തായ്‌ഖോണ്ടൊ, ഹോക്കി, നെറ്റ്‌ബോള്‍, കബഡി, ഖോ ഖോ, ഹാന്‍ഡ്‌ബോള്‍, കനോയിങ് ആന്റ് കയാക്കിങ്, റോവിങ്ങ് എന്നീ കായിക ഇനങ്ങള്‍ക്കുള്ള സ്‌കൂള്‍, പ്ലസ്‌വണ്‍ സോണല്‍ സെലക്ഷന്‍ മാര്‍ച്ച് 11 നും കോളജ് തലം മാര്‍ച്ച് 12 നുമാണ് നടത്തുക.
നിലവില്‍ 6,7 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 7, 8 ക്ലാസ്സുകളിലേക്കും 8ാം ക്ലാസില്‍ പഠിക്കുന്ന സംസ്ഥാന മല്‍സരങ്ങളില്‍ 1,2,3 സ്ഥാനം നേടിയവരോ ദേശീയ മല്‍സരത്തില്‍ പങ്കെടുത്തവരോ ആയവര്‍ക്ക് 9ാം ക്ലാസിലേക്കും 10ാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് പ്ലസ് വണിനും പ്ലസ്ടുവിന് പഠിക്കുന്നവര്‍ക്ക് കേന്ദ്രീകൃത കോളജ് സ്‌പോര്‍ട്‌സ് അക്കാദമി എന്നിവിടങ്ങളിലേയ്ക്കുമാണ് പ്രവേശനം. പ്ലസ്‌വണ്‍/കോളജ് ഹോസ്റ്റല്‍ സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ ജില്ലാസംസ്ഥാന മല്‍സരത്തില്‍ പങ്കെടുത്തിരിക്കണം. ദേശീയ മല്‍സരത്തില്‍ 1,2,3 സ്ഥാനം നേടിയവര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ www.sportscouncil.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജനന സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന ക്ലാസ് സംബന്ധിച്ച് ഹെഡ്മാസ്റ്റര്‍ /പ്രിന്‍സിപ്പല്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, കായിക മികവ് തെളിയിക്കുന്ന സര്‍ട്ടി ഫിക്കറ്റിന്റെ അസല്‍ എന്നിവ സഹിതം അതാത് തിയ്യതികളില്‍ രാവിലെ എട്ട് മണിക്ക് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെത്തണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9447395988, 8547575248, 0481- 2563825.