പ്രസാധകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം: ഇസ്‌ലാമിക് ഹെറിറ്റേജ്
കടലാസ് വില അനിയന്ത്രിതമായി വര്‍ധിക്കുന്നതുകാരണം ഈ രംഗത്ത് പിടിച്ചുനില്‍ക്കാന്‍ പ്രസാധകര്‍ പാടുപെടുകയാണ്.
കോഴിക്കോട്: അന്യായമായ കാരണങ്ങള്‍ പറഞ്ഞ് പ്രസാധകരെയും രചയിതാക്കളെയും ദ്രോഹിക്കുന്ന അധികാരികളുടെ സമീപനം മാറ്റണമെന്ന പ്രസാധക കൂട്ടായ്മയായ ഇസ്‌ലാമിക് ഹെറിറ്റേജ് വാര്‍ഷിക കൗണ്‍സില്‍ ആവശ്യപ്പെട്ടു. കടലാസ് വില അനിയന്ത്രിതമായി വര്‍ധിക്കുന്നതുകാരണം ഈ രംഗത്ത് പിടിച്ചുനില്‍ക്കാന്‍ പ്രസാധകര്‍ പാടുപെടുകയാണ്.
കടലാസ് വില നിയന്ത്രിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇസ് ലാമിക് ഹെറിറ്റേജ് പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. കെ കുഞ്ഞാലന്‍കുട്ടി ഹാജി (ചെയര്‍മാന്‍), വൈസ് ചെയര്‍മാന്‍ കെ ടി ഹുസൈന്‍ സാദിഖ്, റസൂല്‍ ഗഫൂര്‍ (ജനറല്‍ സെക്രട്ടറി), സിദ്ദീഖ് കുറ്റിക്കാട്ടൂര്‍, റഷീദ് മക്കട (സെക്രട്ടറി), മുജീബ് കൂര്‍മത്ത് (ഖജാഞ്ചി).