ഉച്ചയ്ക്ക് 2.15 മുതല്‍ 3.15 വരെ ഹൈസ്‌കൂള്‍ വിഭാഗത്തിന്റെയും വൈകീട്ട് 3.30 മുതല്‍ 4.30 വരെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെയും മല്‍സരങ്ങള്‍ നടക്കും. രാത്രി 7.30 മുതല്‍ 8.30 വരെയാണ് എല്‍പി വിഭാഗത്തിന്റെയും 8.45 മുതല്‍ 9.45 വരെ യുപി വിഭാഗത്തിന്റെ മല്‍സരങ്ങള്‍. ഓരോ ഉപ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പത്ത് വിദ്യാര്‍ഥികള്‍ വീതം ജില്ലാതല മല്‍സരങ്ങളില്‍ പങ്കെടുക്കും.
പൊതു വിദ്യാലയങ്ങളിലെ അറബിക് അക്കാദമിക രംഗത്ത് വിദ്യാര്‍ഥികളുടെ അറബി ഭാഷാ നൈപുണി വര്‍ധിപ്പിക്കുക മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അംഗീകാരം നല്‍കി പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് നടത്തുന്നത്. എല്‍.പി. വിഭാഗത്തിന്റെ മത്സരങ്ങള്‍ ജില്ലാ തലത്തില്‍ അവസാനിക്കും. ഓരോ ജില്ലയില്‍ നിന്നും ഓരോ വിഭാഗത്തിലും വിജയിക്കുന്ന അഞ്ചുപേരെ വീതം പങ്കെടുപ്പിച്ച് ജൂലൈ 30ന് സംസ്ഥാന തല അറബിക് ടാലന്റ് ഗ്രാന്റ് ഫിനാലെ മല്‍സരവും നടക്കുമെന്ന് കെഎടിഎഫ് സംസ്ഥാന നേതാക്കളായ എം പി അബ്ദുല്‍ ഖാദര്‍, ടി പി അബ്ദുല്‍ ഹഖ്, മാഹിന്‍ ബാഖവി എന്നിവര്‍ അറിയിച്ചു. അലിഫ് വിങ് നേതാക്കളായ സി എച്ച് ഫാറൂഖ്, പി കെ ഷാക്കിര്‍, ഐ ടി വിങ് നേതാക്കളായ ലത്തീഫ് മംഗലശേരി, മുഹമ്മദ് അഷ്‌റഫ്, അനീസ് ശ്രീകാര്യം, ഗഫൂര്‍ ആറ്റൂര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
Alif Arabic Talent Test: District level quiz today