കോഴിക്കോട്: ഈസി കുക്ക് ഓണം നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു. കിന്‍ഫ്ര ടെക്‌നോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഗൃഹോപകരണ നിര്‍മാതാക്കളായ ബാബിന്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓണം കൂപ്പണ്‍ കോണ്ടസ്റ്റിന്റെ നറുക്കെടുപ്പ് ഹോട്ടല്‍ കാലിക്കറ്റ് ഗേറ്റില്‍ വച്ച് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ മജീദ് നിര്‍വഹിച്ചു.
ഒന്നാം സമ്മാനമായ ബാങ്കോക്ക് ടൂറിന് 10 പേര്‍ അര്‍ഹരായി. ബാങ്കോക്ക് യാത്രയ്ക്ക് അര്‍ഹമായ കൂപ്പണ്‍ നമ്പറുകള്‍ 12436, 12478, 12915, 7156, 8043, 11684, 17157, 11362, 17899, 26551.
രണ്ടാം സമ്മാനമായി 5 പേര്‍ക്ക് വാഷിങ് മെഷീന്‍. വാഷിങ് മെഷീന് അര്‍ഹമായ കൂപ്പണ്‍ നമ്പറുകള്‍ 22442, 12435, 10411, 09648, 5517. കൂടാതെ 351 പേര്‍ക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചു.