കുന്ദമംഗലം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹെല്‍പ്പ് ഡെസ്‌ക് സംസ്ഥാനതല ഉദ്ഘാടനം കുന്ദമംഗലം മഹല്ല് ഓഫിസ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി നിര്‍വഹിച്ചു. ആധുനിക സൗകര്യങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തി ഹജ്ജ് അപേക്ഷകള്‍ എളുപ്പമാക്കാനും യാത്രയിലും മറ്റും ഉണ്ടാവുന്ന പ്രയാസങ്ങള്‍ പരിഹരിക്കാനും, പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും ഹജ്ജ് കര്‍മങ്ങളില്‍ കൂടുതല്‍ അറിവുകള്‍ നല്‍കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഹജ്ജ് സംബന്ധമായ കാര്യങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ഇടപെടലുകള്‍ ഹാജിമാര്‍ക്ക് ഏറെ ഗുണകരമാണെന്നും സി മുഹമ്മദ് ഫൈസി പറഞ്ഞു. സംസ്ഥാന കോഓഡിനേറ്റര്‍ പി കെ ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി, സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി എന്‍ മുഹമ്മദലി, പി കെ അബ്ദുല്ലക്കോയ സഖാഫി, അബ്ദുന്നൂര്‍ സഖാഫി, എം ബാബുമോന്‍, എം സിബ്ഗത്തുല്ല, എന്‍ പി തന്‍വീര്‍, എം കെ മുഹമ്മദ് ഹാജി, നൗഫല്‍ മങ്ങാട്, ടി പി കബീര്‍ സംസാരിച്ചു.