പയ്യോളി: സഹജീവികളുടെ വേദന സ്വന്തം വേദനയായി കണ്ട് ഐക്യപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചവര്‍ പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ ഉയര്‍ന്നുവരേണ്ട വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ പ്രസിഡന്റ് സി എ ഹാരിസ്.
പ്രളയത്തില്‍ കോഴിക്കോടിന്റെ വിവിധ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മുത്തായത്തെ മല്‍സ്യതൊഴിലാളികള്‍ക്കായി നന്തി യൂനിറ്റ് സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ 16 പേര്‍ക്ക് മൊമന്റോയും ഉപഹാരവും നല്‍കി ആദരിച്ചു. നവാസ് നന്തി അധ്യക്ഷത വഹിച്ചു. ടീം ലീഡര്‍ ഹമീദ്, ഇസ്മായില്‍ നന്തി, കലീല്‍ നന്തി, എം കെ സകരിയ്യ എന്നിവര്‍ സംസാരിച്ചു.