കോഴിക്കോട്: ജില്ലയില്‍ ഇന്ന് 605 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്കുമാണ് പോസിറ്റിവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. മ്പര്‍ക്കം വഴി 580 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5504 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 640 പേര്‍ കൂടി രോഗമുക്തി നേടി.
വിദേശത്ത് നിന്ന് എത്തിയവര്‍ - 2
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
ചെക്യാട് - 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -8
കോഴിക്കോട് കോര്‍പ്പറേഷന്‍ - 5
പേരാമ്പ്ര - 1
പയ്യോളി - 2
ഉറവിടം വ്യക്തമല്ലാത്തവര്‍ - 15
കോഴിക്കോട് കോര്‍പ്പറേഷന്‍ - 5
പുതുപ്പാടി - 1
തിരുവമ്പാടി - 1
ചക്കിട്ടപ്പാറ - 7
ഉള്ള്യേരി - 1