പ്രതിഷേധിക്കുന്നവരെ മാരകമായി മര്‍ദിക്കുന്നത് അംഗീകരിക്കാനാവില്ല: ഇ ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്ട് യൂത്ത് ലീഗ് മാര്‍ച്ചിനെതിരേ നടന്നത് പോലിസ് നരനായാട്ടാണ്.

Update: 2020-07-10 14:43 GMT
പ്രതിഷേധിക്കുന്നവരെ മാരകമായി മര്‍ദിക്കുന്നത് അംഗീകരിക്കാനാവില്ല: ഇ ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കലക്ടറേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിന് നേരെ പോലിസ് നടത്തിയ അതിക്രമത്തില്‍ മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി പ്രതിഷേധിച്ചു. കോഴിക്കോട്ട് യൂത്ത് ലീഗ് മാര്‍ച്ചിനെതിരേ നടന്നത് പോലിസ് നരനായാട്ടാണ്.

ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുന്നവരെ മാരകമായി മര്‍ദിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്തുകാരുടെ കേന്ദ്രമാവുകയെന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ലോകമാധ്യമങ്ങള്‍ പോലും അത് റിപോര്‍ട്ട് ചെയ്യുന്നു. നമുക്ക് ചില്ലറ നാണക്കേടല്ല അതുണ്ടാക്കിയതെന്നും ഇ ടി പറഞ്ഞു.  

Tags:    

Similar News