മതമേലധ്യക്ഷന്‍മാര്‍ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കരുത്: എസ്എസ്എഫ്

തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവനകളും അഭിപ്രായപ്രകടനങ്ങളും മതങ്ങള്‍ക്കിടയില്‍ അകല്‍ച്ച വര്‍ധിപ്പിക്കാന്‍ മാത്രമേ കാരണമാകൂ.

Update: 2021-09-12 15:04 GMT
മതമേലധ്യക്ഷന്‍മാര്‍ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കരുത്: എസ്എസ്എഫ്

കോഴിക്കോട്: സ്‌നേഹവും സഹിഷ്ണുതയും പഠിപ്പിക്കേണ്ട മത നേതാക്കള്‍ സാമുദായിക ഐക്യം തകര്‍ക്കും വിധത്തില്‍ പ്രസംഗിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുതെന്ന് എസ്എസ്എഫ് കോഴിക്കോട് ജില്ല പ്രസിഡന്റ് എ എസ് ഷമീര്‍ ജൗഹരി.

തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവനകളും അഭിപ്രായപ്രകടനങ്ങളും മതങ്ങള്‍ക്കിടയില്‍ അകല്‍ച്ച വര്‍ധിപ്പിക്കാന്‍ മാത്രമേ കാരണമാകൂ. ചില ഒറ്റപ്പെട്ട പ്രശ്‌നങ്ങളെ മതത്തിന്റെ പേരില്‍ ചാര്‍ത്തുന്നത് അപകടം ചെയ്യും. മതസൗഹാര്‍ദ്ദത്തിന് മാതൃകയായ നാടാണ് നമ്മുടേത്. അതിന് തുരങ്കം വെക്കും വിധത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ പൊതു സമൂഹം നല്ല ജാഗ്രത കാണിക്കണം.

സമാധാനമാണ് ഇസ്‌ലാമിന്റെ സന്ദേശം. അന്യായവും അനീതിയും ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ് സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Similar News