വടകരയില്‍ പെയിന്റ് കട കുത്തിത്തുറന്ന് കവര്‍ച്ച

Update: 2020-10-06 03:06 GMT

വടകര: വടകരയില്‍ പെയിന്റ് കട കുത്തിത്തുറന്ന് കവര്‍ച്ച. കേരള കൊയര്‍ തിയേറ്ററിന് സമീപത്തെ റോയല്‍ ഹാര്‍ഡ്‌വേഴ്‌സ് ആന്റ് പെയിന്റ്‌സിലാണ് കവര്‍ച്ച നടന്നത്. ഷട്ടര്‍ തകര്‍ത്ത് അകത്തുകടന്ന് സൂക്ഷിച്ച പണം എടുത്തെന്നാണ് പരാതി. സിസിടിവി കാമറയുണ്ടെങ്കിലും ദൃശ്യങ്ങള്‍ വ്യക്തമല്ല. കണ്ടെയിന്‍മെന്റ് സോണായതിനാല്‍ സ്ഥാപനം തുറക്കാറില്ല. മുന്‍ ഓര്‍ഡര്‍ പ്രകാരമുള്ള സാധനങ്ങള്‍ എടുത്തുനല്‍കാന്‍ ജീവനക്കാരന്‍ എത്തിയപ്പോഴാണ് ഷട്ടര്‍ തകര്‍ത്തനിലയില്‍ കണ്ടെത്തിയത്. സിഐ പി എസ് ഹരീഷ്, ഡോഗ് സ്‌ക്വാഡ്, വിരലടയാളവിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പോലിസ് അന്വേഷണം തുടങ്ങി.

Robbery at paint shop in Vadakara




Tags:    

Similar News