സര്‍ഗാലയ അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് തുടക്കം

വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ രണ്ടുലക്ഷത്തില്‍പരം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മേള അന്താരാഷ്ട്ര ടൂറിസം കലണ്ടറില്‍ സ്ഥാനം നേടാനുള്ള പാതയിലാണ് സര്‍ഗാലയ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും ദേശീയ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പടെ 500 ആര്‍ട്ടിസ്റ്റുകള്‍ മേളയില്‍ പങ്കടുക്കും.

Update: 2019-12-19 18:20 GMT

പയ്യോളി: കേരളത്തിന്റെ കരകൗശലമേഖലയുടെ തനത് മാതൃകയാണ് സര്‍ഗാലയ എന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജില്‍ ദേശീയ കരകൗശലമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്രമേള ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സര്‍ഗാലയയുടെ ഒമ്പതാമത് മേളയ്ക്കാണ് ആരംഭം കുറിച്ചത്. 19 ദിവസം നീണ്ടുനില്‍ക്കുന്ന മേള ജനുവരി 6ന് സമാപിക്കും. വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ രണ്ടുലക്ഷത്തില്‍പരം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മേള അന്താരാഷ്ട്ര ടൂറിസം കലണ്ടറില്‍ സ്ഥാനം നേടാനുള്ള പാതയിലാണ് സര്‍ഗാലയ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും ദേശീയ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പടെ 500 ആര്‍ട്ടിസ്റ്റുകള്‍ മേളയില്‍ പങ്കടുക്കും.

ബംഗ്ലാദേശ്, ബെലാറസ്, ഇറാന്‍, കിര്‍ഗിസ്ഥാന്‍, മൗറീഷ്യസ്, നേപ്പാള്‍, തായ്‌ലന്റ്, ഉഗാണ്ട, ഉസ്ബകിസ്താന്‍ എന്നീ വിദേശരാജ്യങ്ങളില്‍നിന്നുള്ള കലാകാരന്‍മാരും പങ്കെടുക്കുന്നുണ്ട്. കരകൗശല, കൈത്തറി, കളിമണ്‍ പൈതൃകഗ്രാമങ്ങളും പരമ്പരാഗത കലാ പ്രദര്‍ശനവുമുണ്ടാവും. ഇന്ത്യയിലെ തിരഞ്ഞെടുത്ത കളിമണ്‍ പൈതൃകഗ്രാമങ്ങളെ ഉള്‍പ്പെടുത്തി കളിമണ്‍ നിര്‍മാണ പ്രദര്‍ശന പവലിയന്‍ മേളയുടെ സവിശേഷതയാണ്. പരമ്പരാഗത കലാപരിപാടികളും നടക്കും. കെ മുരളീധരന്‍ എംപി, കെ ദാസന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ സാംബശിവറാവു, പി ബാലകിരണ്‍ ഐഎഎസ്, പി പി ഭാസ്‌കരന്‍, വി ടി ഉഷ, രമേഷന്‍ പാലേരി എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News